X
    Categories: gulfNews

സഊദിയില്‍ ഇന്ന് 799 പേര്‍ക്ക് കോവിഡ്

റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 799 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 548 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുണ്ടായിരുന്ന ഏഴുപേര്‍ കൂടി മരിച്ചു.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,98,435 ആയി. ഇവരില്‍ 3,83,321 പേര്‍ക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6,754 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 8,360 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 915 പേരുടെ നില ഗുരുതരമാണ്.

web desk 1: