റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 367 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 277 പേര്‍ രോഗമുക്തി നേടി. അതേ സമയം കോവിഡ് ബാധിച്ചുള്ള ഏഴു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020 ആയി. ഇവരില്‍ 3,74,412 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,609 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,999 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 584 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: റിയാദ് 165, കിഴക്കന്‍ പ്രവിശ്യ 74, മക്ക 46, അല്‍ ഖസീം 18, ഹാഇല്‍ 15, അസീര്‍ 12, മദീന 11, തബൂക്ക് 9, വടക്കന്‍ അതിര്‍ത്തി മേഖല 6, അല്‍ജൗഫ് 4, ജീസാന്‍ 3, നജ്‌റാന്‍ 2, അല്‍ബാഹ 2.