റിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്ച 322 പേര്‍ക്ക് കോവിഡ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. 282 പേര്‍ രോഗമുക്തി നേടി. നാലു മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372732 ആയി. ഇതില്‍ 363585 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6433 ആയി.
2714 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 459 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 167, കിഴക്കന്‍ പ്രവിശ്യ 64, മക്ക 40, അല്‍ഖസീം 9, മദീന 7, അസീര്‍ 7, ഹാഇല്‍ 5, അല്‍ജൗഫ് 5, ജീസാന്‍ 5, വടക്കന്‍ അതിര്‍ത്തി മേഖല 4, നജ്‌റാന്‍ 4, തബൂക്ക് 3, അല്‍ബാഹ 2.