X
    Categories: gulfNews

സഊദിയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മൂന്നുപേര്‍ മരിക്കുകയും ചെയ്തു. അതേ സമയം 297 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 369248 ഉം രോഗമുക്തരുടെ എണ്ണം 360697 ഉം ആയി. ആകെ മരണസംഖ്യ 6389 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2162 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 395 ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 126, കിഴക്കന്‍ പ്രവിശ്യ 58, മക്ക 51, മദീന 21, അസീര്‍ 11, ഹാഇല്‍ 9, അല്‍ഖസീം 7, വടക്കന്‍ അതിര്‍ത്തി മേഖല 5, നജ്‌റാന്‍ 4, അല്‍ബാഹ 3, ജീസാന്‍ 3, തബൂക്ക് 3, അല്‍ജൗഫ് 2.

 

web desk 1: