X
    Categories: gulfNews

സഊദിയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്ക്

റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങള്‍. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്. 186 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചപ്പോള്‍ 211 പേര്‍ക്ക് സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,66,185ഉം രോഗമുക്തരുടെ എണ്ണം 3,57,728ഉം ആയി.

ആകെ മരണസംഖ്യ 6352 ആയി. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2080 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 331 ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 82, മക്ക 34, കിഴക്കന്‍ പ്രവിശ്യ 29, വടക്കന്‍ അതിര്‍ത്തി മേഖല 11, അല്‍ബാഹ 6, അസീര്‍ 6, നജ്‌റാന്‍ 5, ഖസീം 4, മദീന 3, ഹാഇല്‍ 3, തബൂക്ക് 2, ജീസാന്‍ 1.

 

web desk 1: