X

പോസിറ്റിവായ ആള്‍ക്കൊപ്പം നെഗറ്റിവായ ആളെ പാര്‍പിച്ചു; സമ്പര്‍ക്കത്തിലൂടെ കോവിഡ് വന്ന ആള്‍ മരിച്ചു, പ്രതിഷേധം ശക്തം

പയ്യോളി: കോവിഡ് പോസിറ്റിവായ കുടുംബാംഗത്തിന്റെ കൂടെ നെഗറ്റീവായ ആളെ പാര്‍പ്പിച്ചതിനെ പ്രതി രോഗം വന്ന ആള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. 80 വയസ് പ്രായമുള്ള ഇദ്ദേഹത്തെ പോസിറ്റിവായ ആള്‍ക്കൊപ്പം പാര്‍പ്പിച്ചതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിനു ശേഷവും ആദ്യം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത് നിന്ന് മാറ്റിയില്ല. സംഭവത്തില്‍ പയ്യോളി മുസ്‌ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

ഡിവിഷന്‍ കൗണ്‍സിലര്‍ യഥാസമയം വിഷയത്തിന്റെ ഗൗരവം മുനിസിപ്പല്‍ അധികാരികളെ അറിയിക്കുകയും പോസിറ്റായവരെ സര്‍ഗ്ഗാലയ സെന്ററിലേക്കോ മറ്റ് കേന്ദ്രങ്ങളിലേക്കോ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അധികൃതര്‍ ചെവികൊടുത്തില്ല,ഇപ്പോള്‍ മരണപ്പെട്ട ആള്‍ പോസിറ്റിവ് ആണെന്നറിഞ്ഞ ഉടനെ അവരുടെ പ്രായം കണക്കിലെടുത്തു ആശുപത്രി യിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും രോഗം മൂര്‍ച്ഛിച്ചപ്പോള്‍ മാത്രമാണ് മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത് അവിടെ ചികിത്സ ഫലിക്കാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തതും ഇരിങ്ങല്‍ സര്‍ഗാലയയില്‍ നൂറു ബെഡുള്ള എഫ്.എല്‍.സി.ടി സജ്ജമാണെന്ന് കെട്ടിഘോഷിച്ച മുന്‍സിപാലിറ്റി അവിടേക്ക് രോഗികളെ പ്രവേശിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ഇതുവരെ എടുക്കാതിരുന്നതിന്റെ കൂടെ പരിണിതഫലമാണ് ഈ ദുരന്തം.

നിലവില്‍ അന്‍പതോളം രോഗികള്‍ ഗൃഹ നിരീക്ഷണത്തില്‍ രോഗമില്ലാത്ത കുടുംബങ്ങളോടൊപ്പം ആശങ്കയോടെ കഴിയേണ്ടി വന്ന അതിഗുരുതര സാഹചര്യമാണുള്ളത്. മുനിസിപ്പാലിറ്റി അധികാരികളുടെ ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സങ്കടിപ്പിക്കുമെന്ന് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള അറിയിച്ചു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ പയ്യോളി മുന്‍സിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സങ്കടിപ്പിച്ചു കൊണ്ട് പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും സദക്കത്തുള്ള അറിയിച്ചു.

 

 

 

web desk 1: