മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 5517 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 119 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസത്തെ കോവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 262,059 ആയി.
ഇവരില്‍ 229,998 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 87.8 % ശതമാനമാണ് രോഗമുക്തി നിരക്ക്. 2967 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ആകെ മരണം.