X
    Categories: indiaNews

കോവിഡില്‍ കുടുങ്ങി; ഒരു വര്‍ഷമായി വിദേശത്ത് എങ്ങും പോവാന്‍ കഴിയാതെ മോദി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വിദേശ യാത്രകള്‍ നടത്താന്‍ കഴിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തി ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഒരു വിദേശ യാത്രയും നടത്താന്‍ കഴിയാതെ വരുന്നത് നരേന്ദ്ര മോദിയെ സംബന്ധിച്ച് ഇതാദ്യമാണ്.

ആഗോളതലത്തില്‍ തന്നെ പൊതുപണം ഉപയോഗിച്ച് നിരന്തരം വിദേശയാത്രകള്‍ നടത്തുന്ന പ്രധാനമന്ത്രിയെന്ന ദുഷ്‌പേര് നരേന്ദ്ര മോദിക്കുണ്ട്. 2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ നിരന്തര വിദേശയാത്രകള്‍ മോദി നടത്തി. 2014 ജൂണ്‍ 15 നും 2019 നവംബറിനും ഇടയില്‍ 96 രാജ്യങ്ങളില്‍ ഔദ്യോഗിക കണക്ക് അനുസരിച്ച പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2014 ല്‍ 8 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി 2015 ല്‍ 23 ഉം 2016 ല്‍ 17 , 2017 ല്‍ 14 , 2018 ല്‍ 20 2019 ല്‍ 14 ഉം രാജ്യങ്ങളില്‍ നയതന്ത്ര ദൗത്യം നിര്‍വഹിച്ചു.

പക്ഷേ കഴിഞ്ഞ നവംബറിന് ശേഷം പ്രധാനമന്ത്രി വിദേശ യാത്ര നടത്തിയിട്ടില്ല. 2020 ലെ യാത്രകള്‍ക്ക് തയാറെടുക്കുമ്പോഴാണ് കൊവിഡ് രാജ്യത്ത് പടര്‍ന്ന് പിടിച്ചത്. ഇതോടെ ഇപ്പോള്‍ ഒരു വിദേശരാജ്യവും ഒരു വര്‍ഷകാലയളവിനുള്ളില്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രി കൂടിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. 2021 മാര്‍ച്ചോടു കൂടി അമേരിക്ക അടക്കമുള്ള ക്വാഡ് രാജ്യങ്ങളിലേയ്ക്കാകും ഇനി നരേന്ദ്രമോദി സന്ദര്‍ശനം നടത്തുക.

 

 

web desk 1: