X

മലപ്പുറത്ത് സ്ഥിതി ഗുരുതരം; ഇന്ന് മാത്രം 362 പേര്‍ക്ക് കോവിഡ്

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 362 പേര്‍ മലപ്പുറത്താണ്. വളരെ വലിയ ആശങ്കയാണ് ജില്ലയില്‍ നിലവിലുള്ളത്. ജില്ലതിരിച്ചുള്ള കൊവിഡ് പട്ടികയിലും മലപ്പുറം തന്നെയാണിന്ന് ഏറ്റവും മുന്നിലുള്ളത്. 321 കേസുമായി തിരുവനന്തപുരം രണ്ടാമതാണ്.

മലപ്പുറത്ത് 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂത്തേടം പഞ്ചായത്തിലെ 4 വാര്‍ഡുകള്‍ ഹോട്ട് സ്‌പോട്ട് ആക്കിയിട്ടുണ്ട്, 5,7,9,10 വാര്‍ഡുകള്‍ ആണ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്ളത്.

അതേസമയം ജില്ലാ കളക്ടര്‍ക്കും എസ്പിക്കും അടക്കം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാന അപകട സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയും സംഘവും എല്ലാം പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയും ചെയ്തിരുന്നു. റവന്യു അധികൃതര്‍ക്കിടയില്‍ അതുകൊണ്ട് തന്നെ രോഗ വ്യാപനം സംബന്ധിച്ച വലിയ ആശങ്കയാണ് നിലനിന്നിരുന്നത്. മലപ്പുറത്ത് എഎസ്പിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ എഎസ്പി എം ഹേമലതക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധ. എന്നാല്‍ മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും എ ഡിഎമ്മിനും പരിശോധനയില്‍ ഫലം നെഗറ്റീവ് ആണ്.

 

web desk 1: