X

മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങള്‍; ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം

തിരുവനന്തപുരം: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 75000 പരിശോധന നടത്തുമെന്നും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ജില്ലയില്‍ പ്രത്യേക ചുമതലക്ക് നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിലുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റേയും പോലീസിന്റേയും നേതൃത്വത്തില്‍ കര്‍ശമായ പരിശോധനകളാണ് മലപ്പുറത്ത് നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എല്ലാ നടപടികളും സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്രമസമാധാന വിഭാഗം എഡിജിപി, ഉത്തരമേഖല ഐജി എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 

 

web desk 1: