മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് 15,602 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണത്തിന്റെ പകുതിയിലും താഴെ പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി. 7467 പേരാണ് രോഗമുക്തി നേടിയത്.
ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 22,97,793 ആയി. 21,25,211 പേര്‍ക്കാണ് ആകെ രോഗ മുക്തി. ആകെ മരണം 52,811. ആക്ടീവ് കേസുകള്‍ 1,18,525.