ബംഗളൂരു: മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ രൂക്ഷമായി ഉയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 43,183 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 8,648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ 32,641 പേര്‍ക്കാണ് ഇന്ന് രോഗമുക്തി ഉള്ളത്. ഇന്ന് 249 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 28,56,163. ആകെ രോഗ മുക്തരുടെ എണ്ണം 24,33,368. നിലവില്‍ 3,66,533 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 249 പേര്‍ മരിച്ചതോടെ ആകെ മരണം 54,898 ആയിരിക്കുന്നു.
കര്‍ണാടകയില്‍ ഇന്ന് 4,234 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,599 പേര്‍ക്കാണ് രോഗമുക്തി. 18 മരണം. പഞ്ചാബില്‍ 3,187 പേര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. 2,291 പേര്‍ക്കാണ് രോഗമുക്തി. 60 പേര്‍ മരിച്ചു.