ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡിന്റെ പുതിയ വകഭേദമായ എവൈ. 4 കണ്ടെത്തി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആറു പേരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
സെപ്തംബറില്‍ ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനക്കയച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഈ വകഭേദം കണ്ടെത്തുന്നതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത് ഓഫീസര്‍ ബിഎസ് സത്യ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പരിശോധനക്ക് വിധേയമാക്കി.