X

കോവിഡ് ഭീതി: തായ്‌ലൻഡ് വീണ്ടും ലോക്ക്ഡൗണിലേക്ക്

തായ്‌ലൻഡിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് പടർന്നുപിടിച്ചു തുടങ്ങിയതോടെ നിയന്ത്രണങ്ങൾ ശക്തമാക്കി. തലസ്ഥാനമായ ബാങ്കോക്ക് ഉൾപ്പെടെ 28 പ്രവിശ്യകളിൽ ബിസിനസ് പ്രവർത്തനങ്ങൾക്കും ആളുകളുടെ സഞ്ചാരത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ജനത്തിരക്കിന് സാധ്യതയുള്ള ചില വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാനും കൂട്ടംകൂടിയുള്ള ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്താനും തീരുമാനിച്ചു. കോവിഡ് ഭീതിയുള്ള പ്രവിശ്യകളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കും.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ ജനുവരി അവസാനം വരെ തുടരും. ബാങ്കോക്കിൽ സ്‌കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചു. ഷോപ്പിങ് സെന്ററുകളും റെസ്റ്റോറന്റുകളും ബ്ലൂട്ടി സലൂണുകളും കർശന യന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും. സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശമുണ്ട്. തായ്‌ലൻഡിൽ ഇന്നലെ 216 പേരിൽ രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.

zamil: