കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 502 പേര്‍ക്ക്. 622 പേര്‍ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 79269 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 71,264 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 511 ആയി. 7494 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 95 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3530 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത് എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം പരിശോധന 581,118 ആയി.
മുന്‍ ദിവസത്തില്‍ നിന്ന് 120 കേസുകളുടെ കുറവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമാകുന്നതിന്റെ സൂചനയാണ് ഇതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. വ്യാപനത്തോത് കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തുടനീളം പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓഗസ്റ്റ് 30 മുതലാണ് നിരോധനാജ്ഞ പിന്‍വലിക്കുന്നത്. വെളുപ്പിന് മൂന്നു മണിക്കാണ് കര്‍ഫ്യൂ അവസാനിക്കുക. നിലവില്‍ രാത്രി ഒമ്പതു മുതല്‍ വെളുപ്പിന് മൂന്നു മണിവരെയാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. മാര്‍ച്ച് മാസം മുതല്‍ ഘട്ടം ഘട്ടമായി രാജ്യത്ത് കെറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നടപ്പിലാക്കിയത്.