തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല. പ്ലസ്‌വണ്‍ പരീക്ഷ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. കേരളത്തിലെ ഭീതിദമായ കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിനെ കോടതി വിമര്‍ശിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ വലിയ ഇളവുകള്‍ക്ക് സാധ്യതയില്ല.
നേരത്തെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാം, ഞായറാഴ്ച ലോക്ഡൗണ്‍ വേണ്ടതില്ല തുടങ്ങിയ വിദഗ്ധാഭിപ്രായങ്ങളുണ്ടായിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പും നടപടി തുടങ്ങിയിരുന്നു. ഇതിനിടെയാണ് പ്ലസ്‌വണ്‍ പരീക്ഷാ നടത്തിപ്പ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.