X

പൊതുചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് കണ്ടെത്തിയാല്‍ എല്ലാവര്‍ക്കും പരിശോധന

തിരുവനന്തപുരം: വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചെന്നു കണ്ടെത്തിയാല്‍ പങ്കെടുത്ത മുഴുവന്‍പേരെയും പരിശോധിക്കും. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ യോഗത്തിലാണ് തീരുമാനം. കോവിഡ് പരിശോധന പരമാവധി ഉയര്‍ത്തും. രോഗലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.

സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും. സിറിഞ്ച് ക്ഷാമം പരിഹരിച്ചുവരുകയാണ്. 1.11 കോടി ഡോസ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

web desk 1: