X
    Categories: indiaNews

രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 330 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി. 17,04,970 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയി. 3,21,00,001 പേര്‍ രാജ്യത്താകെ ഇതുവരെ രോഗമുക്തി നേടി. 4,05,681 നിലവില്‍ ചികിത്സയില്‍ തുടരുന്നു.

ആകെ മരണസംഖ്യ 4,39,895 ആണ്.

web desk 1: