തിരുവനന്തപുരം: കോവിഡ് രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷണങ്ങളില്ലാത്തവരെ ക്വാറന്റീന്‍ സെന്ററിലേക്ക് പോവാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ വകുപ്പിന്റെ നിര്‍ദേശം കൃത്യമായി പാലിച്ച് ഹോം ഐസലേഷനില്‍ കഴിഞ്ഞാല്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി.
ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യം രോഗലക്ഷണം ഉള്ളവര്‍ക്കും മറ്റു ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ക്കും മാത്രമായി ഉപയോഗപ്പെടുത്താം. വീടിനുള്ളില്‍ ക്വാറന്റീനില്‍ കഴിയുന്നതുവഴി മാനസിക സമ്മര്‍ദം കുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍കോട് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.