ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നു. എട്ടു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 8635 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 94 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകേ കോവിഡ് ബാധിതരുടെ എണ്ണം 1,07,66,245 ആയതായി ആരോഗ്യ കുടുബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 30നായിരുന്നു രാജ്യത്ത് ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വൂഹാനില്‍ നിന്നെത്തിയ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥിക്കായിരുന്നു ആദ്യമായി കോവിഡ് ബാധിച്ചത്.
ഒരു വര്‍ഷത്തിനിടെ 1.04 കോടി പേര്‍ രോഗമുക്തരായിട്ടുണ്ട്. 1,63,353 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,54,486 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ഇതുവരെ 39,50,156 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
കേരളത്തില്‍ തിങ്കളാഴ്ച 3459 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂറിനിടെ 33,579 സാമ്ബിളുകളാണ് പരിശോധിച്ചത്. 10.30 ആണ് ടെസ്റ്റ് പോസിറ്റിവിറി നിരക്ക്.