X

രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയില്‍ അധികവും കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്രം. കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലുമാണ് ആശങ്കപ്പെടുത്തുന്ന കോവിഡ് വര്‍ധനവുള്ളതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ടാം തരംഗം ഇപ്പോഴും വിട്ടുപോയിട്ടില്ലെന്നും ജാഗ്രത കൈവിടരുതെന്നും കേന്ദ്രം താക്കീത് ചെയ്യുന്നു. എന്നാല്‍ കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. പുതിയ കേസുകളുടെ ശരാശരിയില്‍ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ പുതിയ കേസുകളില്‍ 80 ശതമാനവും 90 ജില്ലകളിലാണ്.

രാജ്യത്ത് മൂന്നാം തരംഗത്തെ അകറ്റി നിര്‍ത്തുന്നതിന് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന പ്രവണത നിലനിര്‍ത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

web desk 1: