കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 594 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡല്‍ഹിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ രോഗം ബാധിച്ച് മരിച്ചതായും ഐഎംഎ വ്യക്തമാക്കി.
രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരില്‍ 45 ശതമാനവും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് ഇതുവരെ മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 1,300 ആയതായും ഐഎംഎ അറിയിച്ചു.