X
    Categories: indiaNews

ജനിതക മാറ്റം വന്ന എല്ലാ കൊറോണ വൈറസും ഇന്ത്യയില്‍

ന്യൂഡല്‍ഹി: ജനിതകമാറ്റം വന്ന കൊറോണ വൈറസുകളെ രാജ്യത്ത് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. മൂന്ന് കൊറോണ വൈറസ് വകഭേദങ്ങള്‍ കൂടിയാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്ക, യുകെ, ബ്രസീലിയന്‍ വകഭേദങ്ങളാണ് കണ്ടെത്തിയത്. വിദേശത്ത് നിന്നു വന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 187 പേരിലാണ് യുകെ വകഭേദം കണ്ടെത്തിയത്. ഇവരെയും ഇവരുടെ സമ്പര്‍ക്കത്തില്‍ എത്തയിവരെയും ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിക്കുകയും പരിശോധിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലുപേരിലും ബ്രസില്‍ വകഭേദം ഒരാളിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേരെയും ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ വകഭേദം ലോകത്ത് ഇതുവരെ യുഎസ് ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം 82 രാജ്യങ്ങളിലും ബ്രസീലിയന്‍ വകഭേദം ഒന്‍പതു രാജ്യങ്ങളിലുമാണ്.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ വേഗത്തിലാണ് വ്യാപിക്കുന്നതെന്നും ഈ വാക്‌സിനുകള്‍ രോഗികള്‍ക്ക് ഫലപ്രദമാകില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

 

web desk 1: