X

രാജ്യത്ത് അഞ്ചു പേരില്‍ കൂടി ജനിതക മാറ്റം സംഭവിച്ച കോവിഡ്; ആകെ 25

രാജ്യത്ത് അഞ്ച് പേരില്‍ കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 25 ആയി. യുകെയില്‍ നിന്നും യുറോപ്യന്‍ യൂണിയനില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

യുകെയില്‍ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്. മുമ്ബുണ്ടായിരുന്ന വൈറസിനേക്കാള്‍ 70 ശതമാനം അധിക വേഗത്തില്‍ ഈ വൈറസ് പടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈറസ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജനുവരി ഏഴ് വരെ അവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

web desk 1: