ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 166 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
നിലവില്‍ 1,89,694 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 7555 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്.
കേരളത്തില്‍ ഇന്നലെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്.