X
    Categories: indiaNews

രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ്; 338 മരണം

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 14 ശതമാനമാണ് വര്‍ധന. 2,358 പേര്‍ക്കു കഴിഞ്ഞ ദിവസത്തേക്കാള്‍ അധികം കോവിഡ് ബാധിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,31,39,981 ആയി.

24 മണിക്കൂറിനിടെ 338 പേര്‍ മരിച്ചു. 40,567 പേര്‍ രോഗമുക്തരായി. 4,41,749 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 30,196 പേര്‍ക്കാണു സംസ്ഥാനത്തു കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 4,174 പേര്‍ക്കാണ് രോഗം ബാധിച്ചത്.

web desk 1: