ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37,816 പേര്‍ രോഗമക്തി നേടി. 481 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 92.22 ലക്ഷമായി. കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 1,34,699 ആയി. 4,44,746 പേര്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നു.
അതേസമയം രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 86,42,771 ആയി. ഡല്‍ഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 6224 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 5439 പേര്‍ക്കും കേരളത്തില്‍ 5420 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.