ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം. ചില സംസ്ഥാനങ്ങളില്‍ കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന രീതിയിലേക്കെത്തുന്നതിന്റെ സൂചനകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. നാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ല്‍ താഴെയായി. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി രോഗവ്യാപനം തീവ്രമായിയിരുന്ന പത്ത് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കുറയുന്നുണ്ട്.
എന്നാല്‍ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കൂടുകയാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.