X

കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിനടുത്ത് കേസുകള്‍, റെക്കോര്‍ഡ് പ്രതിദിന വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. 1.84 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 1027 മരണവുമുണ്ടായി.

പ്രതിദിന കോവിഡ് കേസിലെ രാജ്യം കണ്ട ഏറ്റവും വലിയ വര്‍ധനയാണ് ഇന്നലെയുണ്ടായത്. മരണസംഖ്യ ആയിരം പിന്നിട്ടതും ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്.

നിലവില്‍ 13 ലക്ഷത്തിലധികം പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു.

അതേ സമയം കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയില്‍ ഇന്നു രാത്രി മുതല്‍ കര്‍ഫ്യൂ തുടങ്ങും.

കഴിഞ്ഞ എട്ടു ദിവസമായി തുടര്‍ച്ചയായി ഒരു ലക്ഷത്തിനു മുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍. നാലു ദിവസമായി ഒന്നര ലക്ഷത്തിനും മുകളിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇപ്പോള്‍ ഇന്ത്യയാണ്. ഒന്ന് അമേരിക്കയും മൂന്ന് ബ്രസീലും.

web desk 1: