രാ്ജ്യത്ത് കോവിഡ് രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 96,982 പേര്‍ക്ക് വൈറസ് ബാധ

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 96,982 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 47,288 എണ്ണവും മഹാരാഷ്ട്ര സംസ്ഥാനത്ത് നിന്നാണ്. 1,26,86,049 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേര്‍ കൊവിഡ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 1,65,547 ആയി. 7,88,223 സജീവ കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.

web desk 1:
whatsapp
line