മനുഷ്യരില്‍ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്ന ആന്റിബോഡിയെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. യു.എസിലെ മസാച്യുസെറ്റ്‌സ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്.
ശ്വാസകോശനാളിയില്‍ കാണുന്ന മ്യൂക്കസ് സ്തരകോശങ്ങളില്‍ എ.സി.ഇ.2 റിസപ്റ്ററുമായി ചേരുന്ന സാര്‍സ് കോവ് 2 സ്‌പൈക്ക് പ്രോട്ടീന്റെ ക്രോസ് റിയാക്ടീവ് ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡിയെയാണ് (എം.എ.ബി.) ഗവേഷകര്‍ കണ്ടെത്തിയത്.
ഇതുപോലുള്ള വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഐ.ജി.ജി. മോണോക്ലോണല്‍ ആന്റിബോഡിയെ പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസാച്യുസെറ്റ്‌സ് മെഡിക്കല്‍ സ്‌ക്കൂളിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അതാണ് ആന്റിബോഡിയെ ഇത്രയും പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. എം.എ.ബി.362 (MAb362) എന്നാണ് ഈ ആന്റിബോഡിക്ക് പേര് നല്‍കിയിരിക്കുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.