X

കോവിഡിനേക്കാള്‍ ഇന്ത്യ ഗൂഗിളില്‍ തെരഞ്ഞത് ഐപിഎല്‍

ഗൂഗിളില്‍ 2020ല്‍ ഇന്ത്യക്കാര്‍ ഏറ്റവും തെരഞ്ഞത് എന്തായിരിക്കും? കോവിഡാണെന്നാണ് വിചാരിക്കുന്നതെങ്കില്‍ തെറ്റി. കോവിഡല്ല, ഒരു കായിക മത്സരമാണ്. ഐപിഎല്‍. കോവിഡ് കാരണം ദുബായിയിലേക്ക് മാറ്റിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റാണ് ഇന്ത്യക്കാര്‍ കോവിഡിനേക്കാള്‍ കൂടുതല്‍ തെരഞ്ഞത്. ഗൂഗിള്‍ പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കേണ്ടിയിരുന്ന മത്സരം സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ വച്ചാണ് നടന്നത്.

കോവിഡ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ബിഹാര്‍ തെരഞ്ഞെടുപ്പ്, ഡല്‍ഹി തെരഞ്ഞെടുപ്പ് എന്നിവയാണ് ഗൂഗിളില്‍ ട്രെന്‍ഡിങ്ങായ മറ്റു കീ വേഡുകള്‍. വ്യക്തികളില്‍ ഇന്ത്യക്കാര്‍ ഏറ്റവും തെരഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയാണ്. മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയാണ് രണ്ടാമത്.

യുവേഫ യൂറോകപ്പ്, ഐസിസി ട്വന്റി 20 ലോകകപ്പ്, ടോക്കിയോ ഒളിംപിക്‌സ് തുടങ്ങിയ പ്രധാന കായിക ടൂര്‍ണമെന്റുകളെല്ലാം മാറ്റിവെച്ചപ്പോഴും നടത്തിയ ഐപിഎല്‍ വലിയ വിജയമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട കായിക ടൂര്‍ണമെന്റെന്ന ഖ്യാതി ഐപിഎല്‍ 2020 സ്വന്തമാക്കിയിരുന്നു. ബാര്‍ക് കണക്കുകള്‍ പ്രകാരം 400 ബില്യണ്‍ വ്യൂവിങ് മിനുറ്റുകളാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ രേഖപ്പെടുത്തിയത്.

 

web desk 1: