മലപ്പുറം: കോവിഡ് ബാധിച്ച് മലപ്പുറം ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി.
പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശരോഗം എന്നിവ അലട്ടിയിരുന്ന മുഹമ്മദിനെ ശ്വാസതടസ്സവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. മുഹമ്മദിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.
അതേസമയം കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണാണ്. ജില്ലയില്‍ 395 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 377 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ.
ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 377 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.