വുഹാന്‍: ചൈനയിലെ വുഹിനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തകക്ക് തടവു ശിക്ഷ. സിറ്റിസണ്‍ ജേണലിസ്റ്റ് സാങ് സാനാണ് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുക. കഴിഞ്ഞ മേയിയില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. അന്നു മുതല്‍ തടവു കേന്ദ്രത്തിലാണ്. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിച്ചു എന്നതാണ് സാനിനെതിരെയുള്ള കുറ്റം.
37കാരിയായ സാന്‍ നേരത്തെ അഭിഭാഷകയായിരുന്നു. ചൈനയില്‍ ആക്ടിവിസ്റ്റുകളെ ഒതുക്കാന്‍ പൊതുവെ ഉപയോഗിച്ചു വരുന്ന കുറ്റങ്ങളാണ് സാങ് സാനു മേലും ചുമത്തിയിട്ടുള്ളത്. വുഹാനിലെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത മറ്റു പലരെയും ചൈനീസ് ഭരണകൂടം നോട്ടമിട്ടിട്ടുണ്ട്. ഇവരില്‍ ചിലരെ കാണാതായിട്ടുമുണ്ട്.
2019 നവംബര്‍ 17നാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കോവിഡ് കണ്ടെത്തിയത്. പിന്നീട് ലോകമാകെ രോഗം പ്രസരിക്കുകയായിരുന്നു.