തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഈ ഘട്ടത്തിലും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്കെതിരെ പിഴ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമായി വന്നിട്ടുണ്ടെന്നും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആറുമണി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹ ചടങ്ങുകളില്‍ പരമാവധി അമ്പത് പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. ഇതില്‍ ലംഘനം വരുത്തുന്നത് അനുവദിക്കാനാവില്ല. ആള്‍ക്കൂട്ടം പലതരത്തില്‍ പ്രയാസമുണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന് അത് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കടകളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ഇതു ലംഘിക്കുന്ന സ്ഥിതിയുണ്ടാവരുത്. തിരക്ക് കൂടിയാല്‍ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.