X
    Categories: Newsworld

കോവിഡ് ഭീതിയില്‍ ബ്രിട്ടന്‍; മരണം 80,000 കടന്നു

ബ്രിട്ടന്‍: ബ്രിട്ടനില്‍ കോവിഡ് മരണം എണ്‍പതിനായിരത്തിനു മുകളിലെത്തി. 59,937 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വാക്‌സിന്‍ വിതരണവും പുരോഗമിക്കുകയാണ്. പതിനഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് ഇതിനോടകം കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കിക്കഴിഞ്ഞു.

എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ചു. കുടുംബഡോക്ടറാണ് ഇരുവര്‍ക്കും വാക്‌സീന്‍ നല്‍കിയത്. ബ്രിട്ടനില്‍ ഏറ്റവും അധികം ആളുകള്‍ രോഗികളാകുന്നത് ലണ്ടന്‍ നഗരത്തിലാണ്. ഇവിടെ മരണ സംഖ്യയും കൂടുതലാണ്.

ഫൈസര്‍ വാക്‌സിനും ഓക്‌സ്‌ഫെഡ് വാക്‌സിനുമാണ് നിലവില്‍ രാജ്യത്ത് അനുമതിയുള്ളത്. മൊഡേണ വാക്‌സിനും സര്‍ക്കാര്‍ ഏജന്‍സി വിതരണത്തിന് അനുമതി നല്‍കി.

 

web desk 1: