X
    Categories: Newsworld

ലോകത്ത് കോവിഡ് ബാധിക്കാത്ത രാജ്യങ്ങള്‍ ഇവയാണ്

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നായിരുന്നു കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കോവിഡ്. ശാരീരിക ദ്രാവകങ്ങളിലൂടെ പകരുന്ന വൈറസ് ഇപ്പോള്‍ കുറഞ്ഞത് 188 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും സര്‍ക്കാരുകളും ജനങ്ങളോട് പല നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കോവിഡിന്റെ വ്യാപനത്തില്‍ യാതൊരു കുറവും ഇല്ലെന്നുള്ളതാണ് വാസ്തവം. മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. രണ്ട് കോടി അമ്പതാറായിരത്തിലേറെ പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് എന്നത് ആശ്വാസകരമാണെങ്കിലും രോഗവ്യാപനത്തില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല എന്നത് ഭീതി വര്‍ധിപ്പിക്കുന്നതാണ്. കോവിഡ് ലോകത്തെ മിക്ക രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് ബാധിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. അവ ഇവയാണ്

1.മാര്‍ഷല്‍ ഐലന്റസ്
2.മൈക്രോനേഷ്യ
3.നൗറു
4.നോര്‍ത്ത് കൊറിയ
5.പലാവു
6.സമോവ
7.സൊളോമന്‍ ഐലന്റസ്
8.ടോംങ
9.തുര്‍ക്കിമെനിസ്ഥാന്‍
10.തുവാലു
11.വനോതു

 

 

Test User: