X
    Categories: Health

ഇന്ത്യയിലുള്ളത് കൊറോണ വൈറസിന്റെ 7684 വകഭേദങ്ങള്‍

ലോകത്തെ ഭയത്തിിലാഴ്ത്തി പെരുകുകയാണ് സാര്‍സ് കോവ്-2 വൈറസിന്റെ വകഭേദങ്ങള്‍. കൂടുതല്‍ പേരിലേക്ക് കോവിഡ് പകരുന്നതിന് അനുസരിച്ച് വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് കൂടുതല്‍ വകഭേദങ്ങള്‍ പ്രത്യക്ഷമാകുന്നു. ഈ പുതിയ വകഭേദങ്ങള്‍ നിലവിലെ വാക്സീനുകളെ നിഷ്പ്രഭമാക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. അതിനിടെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ളത് 7684 നോവല്‍ കൊറോണ വൈറസ് വകഭേദങ്ങളാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ശേഖരിക്കപ്പെട്ട സാംപിളുകളില്‍ നിന്നുള്ള ജനിതക സ്വീകന്‍സിങ്ങിലൂടെയാണ് ഇത് തിരിച്ചറിഞ്ഞത്. ഹൈദരാബാദിലെ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയുടെ(സിസിഎംബി) നേതൃത്വത്തില്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ 35 ലാബുകളെ പങ്കെടുപ്പിച്ചാണ് ജനിതക സ്വീകന്‍സിങ്ങ് നടത്തുന്നത്.

സാര്‍സ് കോവ്-2ന് സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ വൈറസിനെ കൂടുതല്‍ വ്യാപനശേഷിയുള്ളതാക്കാമെന്ന് സിസിഎംബി പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് പിന്നിലും വൈറസ് വകഭേദങ്ങളാണോ എന്നും പഠനറിപ്പോര്‍ട്ട് സംശയമുണര്‍ത്തുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വകഭേദങ്ങള്‍ യുകെ, ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍, നൈജീരിയന്‍ വകഭേദങ്ങളാണെന്നും ഗവേഷകര്‍ പറയുന്നു.

 

Test User: