X
    Categories: Newsworld

ഭീതിയിലാഴ്ത്തി കൊറോണയുടെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അതിവേഗം പടരുന്നു. 20ലേറെ രാജ്യങ്ങളില്‍ ബ്രിട്ടനിലെ കോവിഡ് വകഭേദം ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്ത്യ, ഇസ്രയേല്‍ ലെബനന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, ഹോങ് കോങ്, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, കാനഡ, പാകിസ്താന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയടക്കമുള്ളയിടങ്ങളിലാണ് രോഗം കണ്ടെത്തിയത്.

അതിവേഗം പടരുന്ന വൈറസിന്റെ വ്യാപനം തടയാന്‍ 50ലേറെ രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ ദിനംപ്രതി അഞ്ചുലക്ഷത്തോളം പേരിലാണ് പരിശോധന നടത്തുന്നത്.

കൂട്ടപ്പരിശോധനയ്ക്ക് സൈന്യത്തിന്റെ സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ പുതിയ കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യം അപകടകരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് സിറില്‍ റാമഫോസ പറഞ്ഞു.

 

 

Test User: