X

ആശ്വാസം; രാജ്യത്തെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിട്ടില്ലെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്

പൂണെ: ആസ്ട്ര സെനേക കോവിഡ് പരീക്ഷണം നിര്‍ത്തിയ നടപടി രാജ്യത്തെ മരുന്ന് പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്. രാജ്യത്ത് 17 സെന്ററുകളില്‍ മുന്നാംഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പൂണെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ പറഞ്ഞു. വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്ക അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ശ്വഫലം ഉണ്ടാവുക സാധാരണ സംഭവിക്കുന്നതാണെന്നും പി സി നമ്പ്യാര്‍ പറഞ്ഞു.

അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാല നിര്‍ത്തിവെച്ചത്. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനേക അറിയിച്ചിട്ടുണ്ട്.

 

Test User: