X

കോവിഡ് വാക്‌സിന്‍ ഈ ആഴ്ച്ച തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ‘സ്പുട്‌നിക് 5’ ഈ ആഴ്ച്ച തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് സൂചന. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദിവസങ്ങള്‍ക്കകം, അതായത് സെപ്റ്റംബര്‍ പത്തിനും 13നുമിടെ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുമെന്നും തൊട്ടുപിന്നാലെതന്നെ അത് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സസിലെ അസോഷ്യേറ്റ് മെംബര്‍ ഡെന്നിസ് ലൊഗുനോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാവും വാക്‌സിന്‍ ആദ്യം നല്‍കുക. ജൂണ്‍ ജൂലായ് മാസങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 76 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ എല്ലാവരുടെയും ശരീരത്തില്‍ കോവിഡിനെതിരായ ആന്റീബോഡികള്‍ ഉണ്ടായെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. രണ്ടാംഘട്ടത്തില്‍ 42 ദിവസംനീണ്ട പരീക്ഷണത്തിന്റെ ഭാഗമായ 42 പേരിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്താനായില്ല.

Test User: