X
    Categories: Health

കോവിന്‍ ആപ്പില്‍ ഇന്നുമുതല്‍ നാലക്ക സെക്യൂരിറ്റി കോഡ്, വാക്‌സിനെടുക്കാന്‍ ഇത് നിര്‍ബന്ധം

ഡല്‍ഹി: കോവിന്‍ ആപ്പില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്നുമുതല്‍ സെക്യൂരിറ്റി കോഡും ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഈ നാലക്ക കോഡ് അറിയിച്ചെങ്കില്‍ മാത്രമെ വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കൂ. വാക്‌സിന്‍ സ്ലിപ്പിലും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും. വാക്‌സിന്‍ എടുക്കാതെതന്നെ കുത്തിവയ്പ്പ് നടത്തിയെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ബുക്കിംങ് ഉറപ്പായാല്‍ സെക്യൂരിറ്റി കോഡ് നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ലഭിക്കും. ഈ കോഡ് ആരുമായും പങ്കുവയ്ക്കാന്‍ പാടില്ല. കുത്തിവെയ്പ്പ് എടുക്കുന്ന ദിവസം ഈ കോഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ അറിയിക്കണം. തട്ടിപ്പുകാരെ ഒഴിവാക്കാനും സെക്യൂരിറ്റി കോഡ് സംവിധാനത്തിലൂടെ കഴിയും.

സ്ലോട്ട് റദ്ദായവര്‍ക്കടക്കം വാക്‌സിന്‍ സ്വീകരിച്ചെന്ന സന്ദേശം ലഭിക്കുന്നതു പോലുള്ള പിഴവുകള്‍ പരിഹരിക്കുന്നതിനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Test User: