തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനോടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു പ്രഖ്യാപിച്ചത്. മലബാര്‍ മേഖലയില്‍ സിപിഎമ്മിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞാല്‍ കമ്മീഷന്റെ അനുമതിയില്ലാതെ സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ല എന്നതാണ് ചട്ടം. ഇത് മറികടന്നാണ് മുഖ്യമന്ത്രി കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.