ഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കോ വിന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴിയായിരിക്കും കോവിഡ് വാക്‌സിന്‍ വിതരണം. വിതരണം,പ്രചരണം,സംഭരണം, ഡോസ് ഷെഡ്യൂള്‍ എന്നിവ ആപ്പില്‍ ലഭ്യമാകും.
വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് അനുവദിച്ച സമയം എപ്പോഴാണെന്ന് ആപ്ലിക്കേഷന്‍ അവരെ അറിയിക്കും. രണ്ട് ഡോസുകളും ഗുണഭോക്താവിന് നല്‍കി കഴിഞ്ഞാല്‍, അവര്‍ക്ക് രോഗപ്രതിരോധ സര്‍ട്ടിഫിക്കറ്റ് ആപ്പ് വഴി ലഭിക്കും. ഇത് ഡിജിലോക്കറില്‍ സൂക്ഷിക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ആദ്യം വാക്‌സിന്‍ നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ക്കായിരിക്കും.