ഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും. ഇതിനായി വിദഗ്ധ സമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് യോഗം.
ഏതു വാക്‌സിന് അനുമതി നല്‍കണം എന്ന കാര്യത്തിലും സമിതി തീരുമാനമെടുക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഭരത് ബയോടെക്, ഫൈസര്‍ കമ്പനികളുടെ അപേക്ഷ സമിതി പരിഗണിക്കും.
കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വിദഗ്ധ സമിതി കൂടുതല്‍ രേഖകള്‍ ചോദിച്ചിരുന്നു. കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.
വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി നാളെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടത്തും. മഹാരാഷ്ട്രയിലും കേരളത്തിലും പ്രധാനപ്പെട്ട നഗരങ്ങളില്‍ക്കൂടി ഡ്രൈ റണ്‍ നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.