X

കോവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ലഭിച്ചത് മലപ്പുറം ജില്ലക്ക്

കൊവിഡ് വ്യാപനത്തിനിടയിലും വാക്‌സിനേഷനില്‍ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ മലപ്പുറം ജില്ല. ജനസംഖ്യയുടെ 16 ശതമാനം പേര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറവ് ജനസംഖ്യയും കൊവിഡ് രോഗികളുമുള്ള വയനാട് ആണ് ജനസംഖ്യാനുപാതികമായി വാക്‌സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നത്.

സംസ്ഥാനത്ത് വാക്‌സിന്‍ ജില്ലകള്‍ക്ക് വിഭജിച്ചു നല്‍കുമ്പോള്‍ ജനസംഖ്യ പരിഗണിക്കാത്തതാണ് മലപ്പുറം ജില്ല വാക്‌സിനേഷനില്‍ പിറകിലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന ഏക ജില്ല മലപ്പുറമാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് പ്രതിരോധം തീര്‍ക്കുമ്പോഴും വാക്‌സിനേഷന്‍ അടക്കമുള്ള ആരോഗ്യ രംഗത്തെ സൗകര്യങ്ങളിലും ജില്ല പിറകിലാണ് .

web desk 1: