X
    Categories: indiaNews

സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ: സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തുവെന്ന് വ്യക്തമാക്കിയ നവാബ് മാലിക്ക് ഇതിനായി ആഗോള ടെന്‍ഡര്‍ വെളിക്കുമെന്നും വ്യക്തമാക്കി.

കോവിഡ് -19 വാക്‌സിന്‍, റെംഡെസിവിര്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ശനിയാഴ്ച അറിയിച്ചിരുന്നു. വാക്‌സിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാലയുമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം 60,000 ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച 67,160 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 63,818 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയിരുന്നു.

 

 

Test User: