കോവിഡ് വാക്‌സിന്‍; ആദ്യദിനം 1,91,181 പേര്‍ കുത്തിവപ്പെടുത്തു; കേരളത്തില്‍ 8,062

ന്യൂഡല്‍ഹി: കോവിഡ് വാക്‌സീന്‍ കുത്തിവയ്പ്പിന് രാജ്യമാകെ തുടക്കമായി. ആദ്യ ദിനം ഇതുവരെ ലഭ്യമായ കണക്ക് അനുസരിച്ച് 1,91,181 പേര്‍ വാക്‌സീന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ 8,062 പേര്‍ കുത്തിവയ്‌പ്പെടുത്തു. പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പോരാട്ടം അവസാനിച്ചിട്ടില്ലെന്നും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ തുടരണമെന്നും വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

web desk 1:
whatsapp
line