ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്‌സീന്‍ (കോവാക്‌സീന്‍) വര്‍ഷാവസാനത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സീന്‍ ഇതിനകം സമാന്തരമായി ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ബയോടെക്, ഐസിഎംആര്‍ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ കൂടാതെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന സൈഡസ് കാഡില സൈക്കോവ്ഡി വാക്‌സീനും ഓക്‌സ്‌ഫോര്‍ഡ്അസ്ട്രസെനെക്കയുടെ വാക്‌സീനും രാജ്യത്തുടനീളം പരീക്ഷിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, 65 വയസ്സിനു മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ക്കാവും മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.