X
    Categories: Health

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യമെത്തും; പക്ഷേ, വെല്ലുവിളി ഇതാണ്

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ ലഭ്യമായേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും നിഗമനം. എന്നാല്‍ വാക്‌സിന്‍ കണ്ടെത്തിയാലും വെല്ലുവിളിയായി മാറുന്ന മറ്റൊരു കാര്യമുണ്ട്. മറ്റൊന്നുമല്ല വാക്‌സിന്റെ വിതരണം. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇതു തന്നെയാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്ന അഭിപ്രായവും.

ഒന്നിലധികം വാക്‌സിന്‍ പരീക്ഷണം രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതില്‍ കവിഞ്ഞൊരു ഉദ്യമത്തിനായുള്ള പ്രാദേശിക അടിസ്ഥാന സൗകര്യം ഇന്ത്യയിലില്ലെന്ന് പ്രമുഖ വാക്‌സിന്‍ ശാസ്ത്രജ്ഞനും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി പ്രഫസറുമായ ഗഗന്‍ദീപ് കാങ്ങ് ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം അവസാനത്തോടെ ഏതൊക്കെ വാക്‌സീന്‍ ഫലപ്രദമാകുമെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി തുടങ്ങുമെന്ന് പ്രഫസര്‍ പറയുന്നു. നിലവില്‍ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്ന വാക്‌സിനുകള്‍ക്ക് 50 ശതമാനം വിജയ ശതമാനമാണ് പ്രഫസര്‍ ഗഗന്‍ദീപ് പ്രവചിക്കുന്നത്. വാക്‌സിന്‍ വിപണിയിലെത്തിയാലും ഗതാഗതം, വിതരണം തുടങ്ങി നിരവധി കടമ്പകള്‍ ഇന്ത്യയുടെ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Test User: